Connect with us

Kerala

സ്വപ്‌ന സുരേഷിനെതിരായ സിപിഎം കേസ്; അന്വേഷണത്തിന് എസ് പി നേതൃത്വം നല്‍കുന്ന പ്രത്യേക സംഘം

കണ്ണൂര്‍ എസ് പി ഹേമലത ഐ പി എസ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.

Published

|

Last Updated

കണ്ണൂര്‍  | സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ബെംഗളൂരുവിലെ ആക്ഷന്‍ ഒ ടി ടി പ്ലാറ്റ്ഫോം സി ഇ ഒ വിജേഷ് പിള്ളക്കുമെതിരെ സിപിഎം നല്‍കിയ കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കണ്ണൂര്‍ എസ് പി ഹേമലത ഐ പി എസ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. കണ്ണൂര്‍ സിറ്റി, റൂറല്‍ എ എസ് പിമാരും ഡി വൈ എസ് പിമാരും അന്വേഷണ സംഘത്തിലുണ്ട്.

സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ സി പി എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരെ അപവാദ പ്രചാരണം നടത്തുന്നതില്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി .സ്വപ്നയുടെ ഫേസ്ബുക്ക് ലൈവില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. അത് സമര്‍ത്ഥിക്കുന്ന തെളിവുകളോ ശബ്ദസന്ദേശങ്ങളോ പുറത്തുവിട്ടിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

 

Latest