Eranakulam
മുവാറ്റുപുഴയില്‍ സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷം; എംഎല്‍എ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്
കൊടിമരം തകര്‍ത്തതിനെതിരേ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.
കൊച്ചി | മൂവാറ്റുപുഴയില്‍ സിപിഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. കൊടിമരം തകര്‍ത്തതിനെതിരേ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പ്രകടനം സി പി എം പാര്‍ട്ടി ഓഫീസിനു മുന്നിലെത്തിയതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇത് പിന്നീട് കയ്യാങ്കളിയിലേക്കും കല്ലേറിലേക്കും നീണ്ടു. അര മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഘര്‍ഷം തടയാന്‍ ശ്രമിക്കവെ പുത്തന്‍കുരിശ് ഡി വൈ എസ് പി. അജയ്‌നാഥിന് പരുക്കേറ്റു. തലയിലണ് പരുക്ക്. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം സി പി എം മൂവാറ്റുപുഴയില്‍ നടത്തിയ പ്രകടനത്തിലാണ് കോണ്‍ഗ്രസിന്റെ കൊടിമരവും ബോര്‍ഡുകളും മറ്റും തകര്‍ത്തത്. പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.