Connect with us

Kerala

ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സിപിഎം കൂറുമാറ്റം; പ്രതിഷേധമറിയിച്ച് കാനം

സിപിഐ സംസ്ഥാന നിർവാഹസമിതിയുടെ തീരുമാനപ്രകാരമാണ് നടപടി.

Published

|

Last Updated

തിരുവനന്തപുരം | ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ സി പി എമ്മിന് എതിരെ പ്രതിഷേധവുമായി സിപിഐ. വിഷയത്തിൽ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കാനം രാജേന്ദ്രൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തയച്ചു. സിപിഐ സംസ്ഥാന നിർവാഹസമിതിയുടെ തീരുമാനപ്രകാരമാണ് നടപടി.

2016 – ലാണ് സി പി ഐ നേതാവ് ഇ ചന്ദ്രശേഖരനെ ബി ജെ പി – ആ‍ര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 12 ആ‍ര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികൾ. കേസിൽ മുഖ്യ സാക്ഷികളായ സിപിഎം പ്രവർത്തകർ വിചാരണവേളയില്‍ കൂറുമാറിയതോടെ പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു.

---- facebook comment plugin here -----

Latest