Kerala
പി സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റില്‍ തീരുമാനം; പ്രഖ്യാപനം വൈകിട്ടോടെ
കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കി മണ്ഡലം പിടിക്കാന്‍ സരിനാകുമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തി
പാലക്കാട് | പാലക്കാട് പി സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കിയത്. ഇക്കാര്യം സംസ്ഥാന സമതിയെ അറിയിക്കും.
ഏകകണ്ഠമായിട്ടായിരുന്നു തീരുമാനം. മുതിര്‍ന്ന നേതാവ് എകെ ബാലനും മന്ത്രി എംബി രാജേഷും യോഗത്തില്‍ പങ്കെടുത്തു. വൈകീട്ടോടെ ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കും
കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കി മണ്ഡലം പിടിക്കാന്‍ സരിനാകുമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തി. അനുകൂല സാഹചര്യം ഉപയോഗിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ജില്ലാ കമ്മറ്റി യോഗം ചേരും. തുടര്‍ന്ന് മണ്ഡലം കമ്മറ്റി യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.
അതേസമയം, സരിന്‍ പാര്‍ട്ടി ചിഹ്നത്തിലാകുമോ മത്സരിക്കുകയെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യം തീരുമാനിക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
അതേ സമയം, പാലക്കാട് യുഡിഎഫ് സ്ഥഛാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണത്തിനു തുടക്കമിട്ടു കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.