Connect with us

pma salam statement

സി പി എമ്മിന് ഗവര്‍ണറെ ഭയം: പി എം എ സലാം

കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ല

Published

|

Last Updated

മലപ്പുറം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സി പി എം ഭയപ്പെടുന്നതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. കേരള സര്‍ക്കാര്‍ സംഘ്പരിവാറിന് അടിമപ്പെട്ടിരിക്കുകയാണ്. കേരളീയരുടെ ആത്മാഭിമാനത്തിനാണ് ഇവിടെ ക്ഷതമേറ്റിരിക്കുന്നതെന്നും സലാം പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടിയും, കെ ടി ജലീലും തമ്മില്‍ ഒരു രഹസ്യ ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് സലാം പറഞ്ഞു. ഒരു കല്യാണ വീട്ടില്‍വെച്ചാണ് ഇരുവരും കണ്ടത്. അവിടെ എന്ത് രഹസ്യ ചര്‍ച്ച നടത്താനാണ്. കല്യാണ വീട്ടില്‍ ഒരുമിച്ച് ഫോട്ടോയെടുത്തു. ശേഷം ബിരിയാണി കഴിച്ച് പിരിഞ്ഞു. ഒരു മാസം മുമ്പ് നടന്ന സംഭവം ഇപ്പോള്‍ വര്‍ത്തയാക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest