Connect with us

എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും നല്‍കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന എൽഡിഎഫ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

സിപിഐയും കേരള കോണ്‍ഗ്രസും നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് സീറ്റുകള്‍ വിട്ട് നല്‍കാന്‍ സിപിഎം തയ്യാറായത്. ഇത് സംബന്ധിച്ച ഔദ്യോഗക അറിയിപ്പ് ഉടനെയുണ്ടാകും. എല്‍ ഡി എഫിന് വിജയിക്കാന്‍ ആകുന്ന രണ്ട് സീറ്റുകളില്‍ ഒരു സീറ്റ് സി പി എം ഏറ്റെടുക്കുകയാണെങ്കില്‍ രണ്ടാമത്തെ സീറ്റ് തങ്ങള്‍ക്കു വേണമെന്ന ആവശ്യവുമായി സി പി ഐ, കേരള കോണ്‍ഗ്രസ് എം, ആര്‍ ജെ ഡി, എന്‍ സി പി കക്ഷികള്‍ രംഗത്ത് വന്നിരുന്നു. ആര്‍ ജെ ഡിക്കും എന്‍ സി പിക്കും സീറ്റ് നല്‍കാനാവില്ലെന്ന് സി പി എം ആദ്യമെ അറിയിച്ചിരുന്നു.

Latest