Kerala
മുസ്ലിം ലീഗിന് മതേതര പാര്‍ട്ടിയെന്ന സര്‍ട്ടിഫിക്കറ്റ് സി പി എം നല്‍കുന്നതില്‍ സന്തോഷം: കെ സി വേണുഗോപാല്‍
'മുസ്ലിം ലീഗിനോട് സി പി എം ഇപ്പോള്‍ കാണിക്കുന്നത് ഗതികേടു കൊണ്ടുള്ള സ്‌നേഹം. ആരുടെയെങ്കിലും പുറത്തു ചാരിയല്ലാതെ സി പി എമ്മിന് നിലനില്‍പ്പില്ല.'
തിരുവനന്തപുരം | മുസ്ലിം ലീഗിനോട് സി പി എം ഇപ്പോള്‍ കാണിക്കുന്നത് ഗതികേടു കൊണ്ടുള്ള സ്‌നേഹമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആരുടെയെങ്കിലും പുറത്തു ചാരിയല്ലാതെ സി പി എമ്മിന് നിലനില്‍പ്പില്ല. ലീഗിന് ഏറ്റവും നല്ല ജനാധിപത്യ-മതേതര പാര്‍ട്ടിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സി പി എം മത്സരിക്കുന്നതില്‍ സന്തോഷമുണ്ട്. ഇതൊക്കെ കാണുന്നവര്‍ ചിരിക്കുകയാണ്. സി പി എമ്മിന് ഇത്രയേറെ ജീര്‍ണതയുണ്ടായ കാലം വേറെയുണ്ടായിട്ടില്ല.
യു ഡി എഫിന്റെ കെട്ടുറപ്പ് പ്രാധാന്യത്തോടെ കാണുന്ന പാര്‍ട്ടിയാണ് ലീഗെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഘടകകക്ഷികളുണ്ടാവുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്.
പാര്‍ട്ടി വിലക്ക് ലംഘിച്ച് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ ചെറിയ കാര്യങ്ങളാണെന്നും ഇത്തരം വിഷയങ്ങളില്‍ കെ പി സി സി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും വേണുഗോപാല്‍ പറഞ്ഞു.