Kerala
കെ കെ ശിവരാമന്റെ മാനസിക നില സിപിഐ പരിശോധിക്കണമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
സി പി എം നേതാവ് എം എം മണി നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ ശിവരാമന്റെ ഫേസ് ബുക്ക് വിമര്‍ശനമാണ് വര്‍ഗീസിനെ ചൊടിപ്പിച്ചത്
തൊടുപുഴ | സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എല്‍ ഡി എഫ് മുന്‍ ജില്ല കണ്‍വീനറുമായ കെ കെ ശിവരാമനെതിരെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ് .ആത്മഹത്യ ചെയ്ത കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിനെതിരെ സി പി എം നേതാവ് എം എം മണി നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ ശിവരാമന്റെ ഫേസ് ബുക്ക് വിമര്‍ശനമാണ് വര്‍ഗീസിനെ ചൊടിപ്പിച്ചത്. സാബുവിനെ വീണ്ടും കൊല്ലുന്നുവെന്നായിരുന്നു ശിവരാമന്റെ പരാമര്‍ശം.
കെ കെ ശിവരാമന്റെ മാനസികനില സി പി ഐ പരിശോധിക്കണമെന്ന് വര്‍ഗീസ് ആവശ്യപ്പെട്ടു.
ശിവരാമന്റെ അഭിപ്രായത്തെ അവജ്ഞയോടെ തള്ളുന്നു.ഞങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാന്‍ ശിവരാമനെ ചുമതലപ്പെടുത്തിയിട്ടില്ല.സി പി എമ്മിനെ നന്നാക്കാന്‍ ശിവരാമന്‍ ശ്രമിക്കണ്ട. ശിവരാമന്‍ ശിവരാമന്റെ പാര്‍ട്ടിയെ നന്നാക്കിയാല്‍ മതി.സി പി എമ്മിന്റെ പെരുമാറ്റ ചട്ടം ശിവരാമന്‍ തീരുമാനിക്കേണ്ട.എം എ മണിയുടെ പരാമര്‍ശത്തെ ഒറ്റതിരിഞ്ഞ് കണേണ്ട. സി പി എം നേതാവ്
വി.ആര്‍ സജി, സാബുവുമായി നടത്തിയ ഫോണ്‍ സംഭാഷണം പോലീസ് അന്വേഷിക്കുന്നുണ്ട്.
കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നോക്കാം. സജിയുടെ വിശദീകരണത്തില്‍ പാര്‍ട്ടി തൃപ്തനാണെന്നും വര്‍ഗീസ് പറഞ്ഞു.