Idukki
സ്വത്ത് വിവരങ്ങൾ മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സി പി എം ഇടുക്കി സെക്രട്ടറി
സ്വത്ത് വെളിപ്പെടുത്താമോയെന്ന കുഴൽനാടൻ്റെ വെല്ലുവിളിക്ക് മറുപടിയായാണ് വർഗീസ് ഇങ്ങനെ പറഞ്ഞത്.
രാജാക്കാട് | സ്വത്ത് വിവരങ്ങൾ കോൺഗ്രസിൻ്റെ നേതാവായ മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. സ്വത്ത് വെളിപ്പെടുത്താമോയെന്ന കുഴൽനാടൻ്റെ വെല്ലുവിളിക്ക് മറുപടിയായാണ് വർഗീസ് ഇങ്ങനെ പറഞ്ഞത്.
മാത്യു കുഴൽനാടനെ പോലെ കാണുന്ന വഴിക്കെല്ലാം കൈയിട്ട് വാരി സ്വത്ത് സമ്പാദിക്കുന്ന പോലെ സി പി എമ്മിൽ ആരെയും അനുവദിക്കാറില്ല. നേതാക്കളും കുടുംബങ്ങളും പാർട്ടി അച്ചടക്കം പാലിക്കുന്നവരാണ്. സി പി എമ്മിന് ഇക്കാര്യത്തിൽ വ്യക്തതയും കൃത്യതയുമുണ്ട്.
സി പി എം നേതാക്കളുടെ ജീവചരിത്രം നോക്കാൻ മാത്യു കുഴൽനാടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. സി പി എമ്മിനെ നന്നാക്കാൻ കുഴൽനാടൻ ശ്രമിക്കേണ്ടെന്നും സി വി വർഗീസ് പറഞ്ഞു.
---- facebook comment plugin here -----