Connect with us

Kerala

ആരുടെയെങ്കിലും പണം വാങ്ങി നയരൂപവത്കരണം നടത്തുന്ന പാര്‍ട്ടിയല്ല സി പി എം: എം വി ഗോവിന്ദന്‍

മദ്യനയത്തില്‍ ഇളവ് കിട്ടാന്‍ പണപ്പിരിവ് നടത്തിയെന്നത് വ്യാജ പ്രചാരണമാണ്.

Published

|

Last Updated

തിരുവനന്തപുരം | മദ്യനയത്തില്‍ ഇളവ് കിട്ടാന്‍ പണപ്പിരിവ് നടത്തിയെന്നത് വ്യാജ പ്രചാരണമാണെന്ന് സി പി എം. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അതുകൊണ്ടു തന്നെ എക്‌സൈസ് മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

ആരുടെയെങ്കിലും പണം വാങ്ങി നയരൂപവത്കരണം നടത്തുന്ന പാര്‍ട്ടിയല്ല സി പി എം. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറോ പാര്‍ട്ടിയോ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് അന്വേഷിക്കണം. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും കള്ളപ്രചാരണത്തിന് നേതൃത്വം നല്‍കുകയാണ്.

ആരുടെയെങ്കിലും പണം വാങ്ങി നയരൂപവത്കരണം നടത്തുന്ന പാര്‍ട്ടിയല്ല സി പി എം. ഡ്രൈ ഡേ ഒഴിവാക്കുന്നതില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.