Connect with us

Kerala

സി പി എം ഭൂരിപക്ഷ വര്‍ഗീയത ഇളക്കിവിടുന്നു; വിജയരാഘവന്റെ വിവാദ പരാമര്‍ശത്തിനെതിരെ യു ഡി എഫ്

സംഘ്പരിവാറിനെ പോലും നാണിപ്പിക്കുന്ന വര്‍ഗീയ സമീപനമാണ് സി പി എമ്മിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

Published

|

Last Updated

തിരുവനന്തപുരം | എ വിജയരാഘവന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ യു ഡി എഫ് നേതാക്കള്‍. സംഘ്പരിവാറിനെ പോലും നാണിപ്പിക്കുന്ന വര്‍ഗീയ സമീപനമാണ് സി പി എമ്മിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ആര്‍ എസ് എസിന് ഉപയോഗിക്കാനുള്ള ആയുധമാണ് വിജയരാഘവന്റെ പ്രസ്താവനയെന്നും സതീശന്‍ പറഞ്ഞു.

വിജയരാഘവന്‍ വര്‍ഗീയ രാഘവനായി മാറിയെന്ന് കെ സി വേണുഗോപാലും ആരോപിച്ചു. വിഷയത്തില്‍ സി പി എം പോളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കണം. ബി ജെ പിയുടെ ക്വട്ടേഷന്‍ സി പി എം ഏറ്റെടുത്തു. എന്നാല്‍, അണികള്‍ ഏറ്റെടുക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

വിജയരാഘവന്റേത് ക്രൂരമായ പരാമര്‍ശമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സി പി എം ഭൂരിപക്ഷ വര്‍ഗീയത ഇളക്കിവിടുകയാണ്. ഉത്തരേന്ത്യയില്‍ ബി ജെ പി കൊണ്ടുനടക്കുന്ന രാഷ്ട്രീയം കേരളത്തില്‍ സി പി എം പരീക്ഷിക്കുകയാണ്. വോട്ടു ചോരുന്നുവെന്ന ആധി കൊണ്ടാണ് ഇത്ര പച്ചക്ക് വര്‍ഗീയത പറയുന്നത്. ഇത് കേരളമാണെന്നും വര്‍ഗീയത പറഞ്ഞാല്‍ വിപരീത ഫലമാണ് ഉണ്ടാവുകയെന്ന് ഓര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്നും വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നതെന്നും ലീഗ് നേതാവ് കെ എം ഷാജിയും പറഞ്ഞു. വിജയരാഘവന്റെ വാക്കുകള്‍ തെമ്മാടിത്തരമാണ്. ലീഗിനെ എങ്ങനെ നന്നാക്കാം എന്ന ചിന്തയിലാണ് പിണറായി വിജയനും കൂട്ടരും. വര്‍ഗീയത ഉണ്ടാക്കിയാല്‍ നാളെ പത്ത് വോട്ട് കിട്ടും. അതിനപ്പുറം ഈ രാജ്യം നിലനില്‍ക്കണ്ടേയെന്നും നമ്മുടെ മക്കള്‍ക്ക് ഇവിടെ ജീവിക്കണ്ടേയെന്നും ഷാജി ചോദിച്ചു.

 

Latest