Kerala
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, ടി വി രാജേഷ്, എം പ്രകാശന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.

കണ്ണൂര്‍| സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. നിലവിലെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്. ഇന്ന് രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി നേതൃയോഗത്തിലാകും തീരുമാനം. രാവിലെ 10 മണിയോടെ ജില്ലാ കമ്മറ്റി യോഗം തുടങ്ങും.
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, ടി വി രാജേഷ്, എം പ്രകാശന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. രാജേഷിനെ സെക്രട്ടറി ആക്കുന്നതില്‍ ഒരു വിഭാഗം നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും.
ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതിനുശേഷം ജില്ലാ സെക്രട്ടറിയേയും സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.