Connect with us

cpim party confrence

ചൈനയുടെ ഉയര്‍ച്ച ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഭിമാനമായി കാണേണ്ടതില്ലെന്ന് സി പി എം കൊല്ലം ജില്ലാ സമ്മേളനം

പോലീസിനെതിരേയും സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമുണ്ടായി

Published

|

Last Updated

കൊല്ലം | കൊല്ലം ജില്ലാ സമ്മേളനത്തില്‍ ചൈനയെ പ്രകീര്‍ത്തിച്ച് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള സംസാരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി പ്രതിനിധികള്‍. ചൈനയുടെ നിലപാടുകളെ സി പി എം ജില്ലാ സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചു.

ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ല. അവര്‍ പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണ്. ചൈനയുടെ ഉയര്‍ച്ച ഇന്ത്യയിലെ പാര്‍ട്ടി അഭിമാനമായി കാണേണ്ടതില്ലെന്നും സമ്മേളന പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

പോലീസിനെതിരേയും സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമുണ്ടായി. പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ക്ക് പോലീസ് സ്‌റ്റേഷനുകളില്‍ കയറാന്‍ കഴിയുന്നില്ല. പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ഇടപെടണം എന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. എം എല്‍ എ ആയിരുന്നിട്ട് കൂടി തനിക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്ന് നീതി നിഷേധിക്കപ്പെട്ടെന്ന് മുന്‍ എം എല്‍ എ അയിഷ പോറ്റി ചൂണ്ടിക്കാട്ടി.