Connect with us

Kerala

സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ഇന്ന്

പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണനും മുഹമ്മദ് റിയാസും പങ്കെടുക്കും.

Published

|

Last Updated

കോഴിക്കോട്| സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ഇന്ന്. രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. പി എസ് സി കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ടൗണ്‍ ഏരിയ കമ്മറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.

ഇന്ന് രാവിലെ 9ന് സെക്രട്ടേറിയറ്റ് യോഗവും ചേരും. ജില്ലാ കമ്മറ്റി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണനും മുഹമ്മദ് റിയാസും പങ്കെടുക്കും.

പരാതി കെട്ടിച്ചമച്ചതാണെന്നും നിരപരാധിയാണെന്നും പ്രമോദ് ജില്ലാ സെക്രട്ടറിയേറ്റിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ മന്ത്രി റിയാസ് അടക്കമുള്ളവര്‍ കര്‍ശന നടപടി വേണമെന്ന നിലപാടിലാണ്. ജില്ലാ കമ്മിറ്റി എടുക്കുന്ന തീരുമാനം  ടൗണ്‍ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോര്‍ട്ട് ചെയ്യും.

 

Latest