Connect with us

National

കാശ്മീരിലെ കുല്‍ഗാമില്‍ സി പി എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മുന്നില്‍

സ്വതന്ത്ര സ്ഥാനാര്‍ഥി സയാര്‍ അഹമ്മദ് റെഷി രണ്ടാം സ്ഥാനത്തും പി ഡി പി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.

Published

|

Last Updated

ശ്രീനഗര്‍|ജമ്മു കാശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കുല്‍ഗാം മണ്ഡലത്തില്‍ സി പി എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മുന്നില്‍. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് തരിഗാമി മത്സരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തരിഗാമിയുടെ ശക്തികേന്ദ്രമാണ് കുല്‍ഗാം.

സ്വതന്ത്ര സ്ഥാനാര്‍ഥി സയാര്‍ അഹമ്മദ് റെഷി രണ്ടാം സ്ഥാനത്തും പി ഡി പി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.

2014ല്‍ പി ഡി പി യുടെ നസീര്‍ അഹമ്മദ് ലവായിനെ കടുത്ത മത്സരത്തിനൊടുവില്‍ തരിഗാമി പരാജയപ്പെടുത്തിയിരുന്നു. കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുന്‍നിരപ്പോരാളിയാണ് തരിഗാമി.

 

 

 

Latest