Kerala
സി പി എം നേതാക്കള്‍ സ്വന്തം പേരിലും ബിനാമി പേരിലും സ്വത്ത് വാരിക്കൂട്ടുന്നു: മന്ത്രി വി മുരളീധരന്‍
പാര്‍ട്ടി ആഭ്യന്തര അന്വേഷണത്തില്‍ മാത്രം സംഭവം ഒതുക്കിത്തീര്‍ക്കരുത്. വിവാദത്തിലെ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം.

ശബരിമല | കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് ജനസേവനം നടത്തിയിരുന്ന സി പി എം നേതാക്കള്‍ ഇപ്പോള്‍ സ്വന്തം പേരിലും ബിനാമി പേരിലും സ്വത്ത് വാരിക്കൂട്ടുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഭരണത്തിന്റെ തണലില്‍ പണം സമ്പാദിച്ച് ഇഷ്ടക്കാരുടെ പേരില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടുകയാണ് സി പി എം നേതാക്കളെന്നും മുരളീധരന്‍ ആരോപിച്ചു.
എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ ഉയര്‍ന്നിട്ടുള്ള അനധികൃത സാമ്പത്തിക ഇടപാടില്‍ പാര്‍ട്ടി ആഭ്യന്തര അന്വേഷണം നടത്തണം. എന്നാല്‍, പാര്‍ട്ടി ആഭ്യന്തര അന്വേഷണത്തില്‍ മാത്രം സംഭവം ഒതുക്കിത്തീര്‍ക്കരുത്. വിവാദത്തിലെ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുകയോ കോടതി ഉത്തരവുണ്ടെങ്കിലോ മാത്രമേ സി ബി ഐ അന്വേഷണം നടക്കുകയുള്ളൂ. സ്വാഭാവികമായി ഇവിടെ ഇ ഡിയുടെ അന്വേഷണം വരുമെന്നും മുരളീധരന്‍ വ്യക്തമാക്കി.