Connect with us

National

തെലങ്കാനയിൽ ഇന്ത്യ സഖ്യം വിട്ട് സിപിഎം; 24 സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കും

സീറ്റ് വിഭജന കാര്യത്തിൽ കോൺഗ്രസുമായി പിണങ്ങിയാണ് സിപിഎം ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്.

Published

|

Last Updated

ഹൈദരാബാദ് | നവംബർ 30ന് നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യംവിട്ട് ഒറ്റക്ക് മത്സരിക്കാൻ സിപിഎം തീരുമാനം. സീറ്റ് വിഭജന കാര്യത്തിൽ കോൺഗ്രസുമായി പിണങ്ങിയാണ് സിപിഎം ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്. 24 സീറ്റുകളിൽ മത്സരിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചു. 17 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ  അന്തിമ പട്ടിക പുറത്തുവിടാൻ രണ്ട് ദിവസം കൂടി കാത്തിരിക്കാൻ സഖ്യത്തിലെ മറ്റൊരു പാർട്ടിയായ സിപിഐ തീരുമാനിച്ചു.

ഭരണകക്ഷി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇടതുപാർട്ടികളും കോൺഗ്രസും ഔപചാരികമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ നിരവധി റൗണ്ട് ചർച്ചകൾ നടത്തിയിട്ടും സീറ്റ് വിഭൂജനത്തിൽ തീരുമാനമായില്ല. ഒടുവിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കകം സീറ്റ് നിശ്ചയിക്കാൻ സിപിഎം കോൺഗ്രസിന് സമയപരിധി നൽകി. ഇത് കഴിഞ്ഞും തീരുമാനമാകാത്ത സാഹചര്യത്തിലാണ് പാർട്ടി ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്.

സി.പി.എം മൂന്ന് സീറ്റ് ആവശ്യപ്പെട്ടപ്പോൾ രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തത്. ഇത് സിപിഎം അംഗീകരിച്ചുവെങ്കിലും കോൺഗ്രസ് സീറ്റുകൾ പാർട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പറഞ്ഞു.