Kerala
പത്തനംതിട്ടയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പഞ്ചായത്തംഗം രാജി വെച്ചു
അവസാന ഒരു വര്‍ഷക്കാലത്തെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷീജയെ പരിഗണിക്കുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നു .ഇത് നടക്കാത്തതിനാലാണ് ഷീജ രാജിവെക്കുന്നതെന്നും സൂചനയുണ്ട്.
പത്തനംതിട്ട | പത്തനംതിട്ടയില്‍ സിപിഎമ്മില്‍ രാജി. ലോക്കല്‍ കമ്മിറ്റി അംഗമായ അയിരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് ഷീജ വിമലാണ് രാജി വെച്ചത്.പാര്‍ട്ടി അംഗത്വവും ഷീജ രാജിവെച്ചു.
ഭരണസമതികളില്‍ കൂടിയാലോചനകളില്ല , ഇടതുനേതൃത്വത്തിലുള്ള ഭരണസമിതി പദ്ധതി വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷീജ രാജിവെച്ചത്.
എന്നാല്‍ അവസാന ഒരു വര്‍ഷക്കാലത്തെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷീജയെ പരിഗണിക്കുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നു .ഇത് നടക്കാത്തതിനാലാണ് ഷീജ രാജിവെക്കുന്നതെന്നും സൂചനയുണ്ട്.
---- facebook comment plugin here -----