National
വഖഫ് ഭേദഗതി ബില്‍; ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കുമെന്ന് പ്രകാശ് കാരാട്ട്
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച എംപിമാരോടു തിരികെ എത്താന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കി

ചെന്നൈ | വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. ചര്‍ച്ചയില്‍ നിന്ന് മാറി നില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധുരയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച എംപിമാരോടു തിരികെ എത്താന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കി. കെ രാധാകൃഷ്ണന്‍ അടക്കമുള്ള എംപിമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.
വഖഫ് നിയമഭേദഗതി ബില്‍ ബുധനാഴ്ച ഉച്ചക്ക് ലോക്സഭയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ബില്ല് ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജുവാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.