ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്യുമെന്ന സി പി എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരള വികസന രേഖയിലെ നിര്‍ദ്ദേശം വിപുലമായ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നു. സ്വകാര്യ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ സംവരണം അടക്കമുള്ള സാമൂഹികനീതി വിഷയങ്ങള്‍ എങ്ങനെ പരിഗണിക്കപ്പെടുമെന്ന ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്.സാമൂഹിക നീതി ഉറപ്പാക്കുക എന്നതു സി പി എം ഗൗരവതരമായാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ ഉറച്ച സാമൂഹിക നിയന്ത്രണം കൊണ്ടുവരാതെ സ്വകാര്യ സര്‍വകലാശാലകളെ അനുവദിക്കാനാവില്ലെന്നും പാര്‍ട്ടി പറയുന്നുണ്ടെങ്കിലും അതെങ്ങിനെ യാഥാര്‍ഥ്യമാക്കുമെന്ന ചോദ്യം ഒരുഭാഗത്ത് ഉയരുന്നു. സാമൂഹ്യ നിയന്ത്രണം എന്ന തത്വം എങ്ങിനെ പ്രായോഗികമാക്കും, പാഠ്യപദ്ധതി, ഫീസ്, സംവരണം തുടങ്ങിയ കാര്യങ്ങളില്‍ സാമൂഹിക നിയന്ത്രണം എങ്ങനെ ഫലപ്രദമാവും തുടങ്ങിയവയാണ് പ്രധാന ചോദ്യങ്ങള്‍. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖല മുതല്‍ മുടക്കിക്കഴിഞ്ഞാല്‍ കോടതി വ്യവഹാരങ്ങളിലൂടെയും മറ്റും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവും എന്ന ആശങ്കയും ഉയരുന്നുണ്ട്.
വീഡിയോ കാണാം