Connect with us

cpm party conference

സി പി എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു

സംസ്ഥാന സമ്മേളനം സംബന്ധിച്ച് ഫെബ്രുവരി രണ്ടാം വാരം അന്തിമ തീരുമാനമുണ്ടാകും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സി പി എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ഫെബ്രുവരിയിലായിരുന്നു നേരത്തേ ആലപ്പുഴ സമ്മേളനം നിശ്ചയിച്ചത്. മാർച്ച് ആദ്യവാരം എറണാകുളത്ത് നടക്കേണ്ട സംസ്ഥാന സമ്മേളനം സംബന്ധിച്ച് ഫെബ്രുവരി രണ്ടാം വാരം അന്തിമ തീരുമാനമുണ്ടാകും. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളവരുടെ അംഗസംഖ്യക്ക് അനുമതിയുണ്ടെങ്കില്‍ മാത്രമേ സംസ്ഥാന സമ്മേളനം നടക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Latest