Connect with us

Kerala

കലാ രാജു പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമെന്ന് സി പി എം

കലാ രാജുവിനെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ശുശ്രൂഷിക്കുന്നത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ക്രിമിനലുകളാണെന്നും ആരോപിച്ചു

Published

|

Last Updated

കൊച്ചി | പാര്‍ട്ടിയില്‍ നിന്ന് അകന്ന കൂത്താട്ടുകുളത്തെ പാര്‍ട്ടി കൗണ്‍സിലറായ കലാ രാജു പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമെന്ന് സി പി എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി. കലാ രാജുവിനെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ശുശ്രൂഷിക്കുന്നത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ക്രിമിനലുകളാണെന്നും ആരോപിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെങ്കില്‍ എന്തുകൊണ്ട് അന്നുതന്നെ പോലീസിനോട് അക്കാര്യം പറഞ്ഞില്ല? സംഭവ ദിവസം കലാ രാജു പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും ഇപ്പോള്‍ അനാരോഗ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് ദുരൂഹമെന്നുമാണ് വിമര്‍ശനം.

സി പി എമ്മുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് കലാ രാജുവിന്റെ പ്രസ്താവനക്കു പിന്നാലെയാണ് സി പി എം പ്രതികരണം. തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കോണ്‍ഗ്രസ് സഹായിക്കാമെന്നു വാഗ്ദാനം നല്‍കിയതായി കലാ രാജു വെളിപ്പെടുത്തുന്ന വീഡിയോ ഇന്നലെ സി പി എം പുറത്തുവിട്ടിരുന്നു. സി പി എം കൗണ്‍സിലറായ കലാ രാജു പാര്‍ട്ടിയെ വഞ്ചിച്ച് കോണ്‍ഗ്രസ് പക്ഷത്തു ചേര്‍ന്നതു സംബന്ധിച്ചു വീടുകള്‍ കയറി ജനങഅങളോടു വിശദീകരിക്കാനാണ് പാര്‍ട്ടി തീരുമാനം.

Latest