Connect with us

Kerala

മെഗാ തിരുവാതിരയിൽ ജില്ലാ കമ്മിറ്റിയോട് സി പി എം വിശദീകരണം തേടും; വീഴ്ചയെന്ന് ജില്ലാ സെക്രട്ടറി

ഇക്കാര്യത്തിൽ പാ‍ര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് ജില്ലാ സെക്രട്ടറി ആനാവൂ‍ര്‍ നാഗപ്പൻ പറഞ്ഞിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | പാർട്ടി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിൽ വെച്ച് അഞ്ഞൂറിലധികം വനിതകളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചതിൽ സി പി എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. ഇടുക്കി എൻജിനീയറിംഗ് കൊളജ് വിദ്യാർഥിയെ രാഷ്ട്രീയ എതിരാളികൾ ക്യാംപസിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ വൈകാരിക ഘട്ടത്തിൽ മെഗാ തിരുവാതിര നടത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ. വിഷയത്തിൽ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനും പാ‍ര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, തിരുവാതിര നടത്തിപ്പിൽ വീഴ്ച സംഭവിച്ചുവെന്ന് സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തുറന്നു സമ്മതിച്ചു എന്നാണ് സൂചന. ഇക്കാര്യത്തിൽ പാ‍ര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് ജില്ലാ സെക്രട്ടറി ആനാവൂ‍ര്‍ നാഗപ്പൻ പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്നാണ് ഇന്ന് മന്ത്രി വി ശിവൻകുട്ടി ഇതുസംബന്ധിച്ച് പ്രതികരിച്ചത്.