Kerala
സി പി എം സെമിനാര്‍; ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാക്കളെ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാന്‍ കെ പി സി സി ആലോചന

തിരുവനന്തപുരം | സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ കെ പി സി സി ആലോചന. സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണിത്. കോണ്‍ഗ്രസ് നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിലയിരുത്തല്‍.
സി പി എം ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെ പി സി സി ഇതുസംബന്ധിച്ച കത്തു നല്‍കും. ശശി തരൂരിനെയും കെ വി തോമസിനെയുമാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിന് ക്ഷണിച്ചിട്ടുള്ളത്.
---- facebook comment plugin here -----