Connect with us

Kerala

തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് സിപിഎം പാഠം ഉള്‍കൊള്ളണം; പി ജയരാജന്‍

വിജയിച്ചാലും പരാജയപ്പെട്ടാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നമ്മളെ പഠിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Published

|

Last Updated

കണ്ണൂര്‍ | തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് സിപിഎം പാഠം ഉള്‍ക്കൊള്ളണമെന്ന് പി ജയരാജന്‍.
ചരിത്രത്തെ ശരിയായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനുള്ള ഊര്‍ജം കണ്ടെത്തണമെന്നും എവിടെയെല്ലാം പോരായ്മ സംഭവിച്ചുവെന്ന് കൃത്യമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പാനൂരില്‍ പികെ കുഞ്ഞനന്തന്‍ അനുസ്മരണ യോഗത്തിലാണ് പി ജയരാജന്റെ പ്രതികരണം.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വി മറികടന്നാണ് 2021-ല്‍ എല്‍ ഡി എഫ് ഭരണം നേടിയത്. 2016-ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിച്ചു . പഴയ ചരിത്രം മറക്കരുത്. വിജയിച്ചാലും പരാജയപ്പെട്ടാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നമ്മളെ പഠിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest