Kerala
സിപിഎം സംസ്ഥാന സമ്മേളനം: പ്രവര്‍ത്തന റിപ്പോര്‍ട്ടിലും വികസന രേഖയിലും ചര്‍ച്ച ഇന്ന്
ചിലയിടങ്ങളിലെങ്കിലും നിലനില്‍ക്കുന്ന വിഭാഗീയത ചര്‍ച്ചയില്‍ പ്രതിഫലിച്ചേക്കാം
കൊച്ചി | സിപിഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും നവകേരള വികസന രേഖയിലും ഇന്നും നാളെയും പൊതു ചര്‍ച്ച നടക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഏഴര മണിക്കൂറും നവകേരള രേഖയില്‍ അഞ്ചര മണിക്കൂറുമാണ് ചര്‍ച്ച.
ആഭ്യന്തര വകുപ്പിന്റെയും പ്രത്യേകിച്ച് പോലീസിനെ കുറിച്ചുള്ള പരാതികള്‍ ജില്ലാ സമ്മേളനങ്ങളില്‍ ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. ഇതെല്ലാം ഇന്നത്തെ ചര്‍ച്ചയില്‍ ഇടംപിടിക്കുമെന്നാണ് അറിയുന്നത്. ചിലയിടങ്ങളിലെങ്കിലും നിലനില്‍ക്കുന്ന വിഭാഗീയത ചര്‍ച്ചയില്‍ പ്രതിഫലിച്ചേക്കാം. മറ്റന്നാളണ് ചര്‍ച്ചകള്‍ക്കുള്ള മറുപടി. തുടര്‍ന്ന് പുതിയ സംസ്ഥാന സമിതിയെ സമ്മേളനം തിരഞ്ഞെടുക്കും.
എറണാകുളം മറൈന്‍ഡ്രൈവില്‍ രാവിലെ 9.30 ന് മുതിര്‍ന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയര്‍ത്തിയത്. വിഎസ് അച്യുതാനന്ദന്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്.
സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ജി സുധാകരന്‍ കത്ത് നല്‍കിയിരുന്നു. ആവശ്യം ഉന്നയിച്ച് കോടിയേരി ബാലകൃഷ്ണനാണ് സുധാകരന്‍ കത്ത് നല്‍കിയത്. എന്നാല്‍ ജി സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ല എന്ന നിലപാടില്‍ ആണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികള്‍ പടനിലം സ്‌കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തില്‍ ആരോപണവിധേയനായ കെ രാഘവനെ ജിസുധാകരന്‍ പിന്തുണച്ചുവെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. സുധാകരന്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി.നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്‌സലാമിനെ തോല്‍പ്പിക്കാന്‍ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമര്‍ശനം.