Connect with us

Kerala

സി പി എം സംസ്ഥാന സമ്മേളന തീയതികള്‍ മാറ്റില്ല; പാര്‍ട്ടി കോണ്‍ഗ്രസും നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും

Published

|

Last Updated

തിരുവനന്തപുരം | സി പി എം സംസ്ഥാന സമ്മേളന തീയതികള്‍ മാറ്റേണ്ടതില്ലെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസും നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും. മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെയാണ് സംസ്ഥാന സമ്മേളനം. അതേസമയം, സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ റാലിയും പ്രകടനവും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒഴിവാക്കിയിട്ടുണ്ട്. പൊതു സമ്മേളനത്തില്‍ ആളുകളുടെ എണ്ണവും നിയന്ത്രിക്കും. സമ്മേളന പ്രതിനിധികള്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ നടക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച സമ്മേളനമാണിത്. കണിച്ചുകുളങ്ങരയില്‍ വച്ചാണ് സമ്മേളനം നടക്കുക. പൊതു സമ്മേളനം, പ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. പ്രതിനിധി സമ്മേളനം മാത്രമാണ് ഉണ്ടാവുക.

 

---- facebook comment plugin here -----

Latest