Connect with us

Kerala

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരില്‍

പാലക്കാട്ട് ഡോ.സരിനെ വിജയിപ്പിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യം യോഗം ചര്‍ച്ച ചെയ്യും

Published

|

Last Updated

തൃശൂര്‍ | സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരില്‍ ചേരും. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെയാണ് യോഗം തൃശൂരില്‍ ചേരുന്നത്. സാധാരണയായി സെക്രട്ടറിയറ്റ് യോഗം എ കെ ജി സെന്ററിലാണ് ചേരാറുള്ളത്.

പാലക്കാട് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. സരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും. സരിനെ വിജയിപ്പിച്ചെടുക്കേണ്ടതിന് വലിയ പ്രാധാന്യമാണ് പാര്‍ട്ടി കാണുന്നത്. പാര്‍ട്ടി സംവിധാനങ്ങളെ പൂര്‍ണമായി വിനിയോഗിച്ചുകൊണ്ട് രണ്ടാം ഘട്ടത്തില്‍ പഴുതടച്ച പ്രചാരണത്തിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ ഒളിവില്‍ കഴിയുന്നത് തിരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചടിയായേക്കാമെന്ന പ്രശ്‌നവും സെക്രട്ടറിയറ്റ് പരിശോധിക്കും. ജില്ലാ കമ്മിറ്റി അംഗമായ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകിക്കേണ്ട സാഹചര്യവും യോഗം ചര്‍ച്ച ചെയ്‌തേക്കും. എന്‍ സി പിയിലുണ്ടായ കുതിരക്കച്ചവട ആരോപണവും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാനാണ് സാധ്യത.