Kerala
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം | സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്.
കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയാര് എന്ന ചര്‍ച്ച യോഗത്തില്‍ ഉണ്ടാവും. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം വേണോ ഉദ്യോഗസ്ഥ തല നിയമനം വേണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം ചര്‍ച്ച ചെയ്യും. എം വി ജയരാജന്‍, ആര്‍ മോഹനന്‍, പി ശശി, കെ എം അബ്രഹാം, വി വേണു എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നതായി സൂചനയുണ്ട്.
നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച യു ഡി എഫില്‍ അസ്വാരസ്യം ഉടലെടുത്ത സാഹചര്യത്തില്‍ സാഹചര്യം നിരീക്ഷിച്ച ശേഷമായി പാര്‍ട്ടി സ്ഥാനാര്‍ഥി ആരെന്ന തീരുമാനം ഉണ്ടാവുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ സാഹചര്യം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഇപി ജയരാജന്‍, കെകെ ശൈലജ, എം സ്വരാജ്, മുഹമ്മദ് റിയാസ്, ടിപി രാമകൃഷ്ണന്‍, വിഎന്‍ വാസവന്‍, പുത്തലത്ത് ദിനേശന്‍, സി എന്‍ മോഹനന്‍, എം വി ജയരാജന്‍, സജി ചെറിയാന്‍, കെ കെ ജയചന്ദ്രന്‍, പി രാജീവ്, ടി എം തോമസ് ഐസക്, കെഎന്‍ ബാലഗോപാല്‍, പി കെ ബിജു എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍.



