Connect with us

cpm secreteriat

സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ഇ പി ജയരാജനെതിരെ കേസെടുത്തത് ചര്‍ച്ചയാകും

Published

|

Last Updated

തിരുവനന്തപുരം|  നിരവധി രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. വിമാനത്തിലെ പ്രതിഷേധം തടയുന്നതിനിടെ മര്‍ദിച്ചെന്ന് ആരോപിച്ച് യൂത്ത്‌കോണ്‍ഗ്രസുകാര്‍ നല്‍കിയ പരാതിയില്‍ ഇ പി ജയരാജനെതിരെ കേസെടുത്തത് ചര്‍ച്ചയാകും.

സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്കെതിരെ നേരത്തെ നടത്തിയ രാഷ്ട്രീയ പ്രചരണം കൂടുതല്‍ ശക്തമാക്കാനും പാര്‍ട്ടി തീരുമാനിക്കും. മുന്‍ ധനമന്ത്രി തോമസ് ഐസകിന് ഇ ഡി നല്‍കിയ നോട്ടിസില്‍ ഹാജരാകുന്ന കാര്യവും സെക്രട്ടേറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും.

 

 

Latest