Connect with us

Kerala

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ഗവര്‍ണറും ഉപ തിരഞ്ഞെടുപ്പും ചര്‍ച്ചയാകും

ഗവര്‍ണറുടെ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് പാര്‍ട്ടി തീരുമാനം

Published

|

Last Updated

തിരുവനന്തപുരം  | സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. ഗവര്‍ണര്‍-സംസ്ഥാന സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് യോഗം. ഗവര്‍ണറുടെ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് പാര്‍ട്ടി തീരുമാനം. ഇക്കാര്യങ്ങള്‍ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയാകും.

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും യോഗത്തില്‍ ചര്‍ച്ചയാകും. ചേലക്കരയില്‍ മുന്‍ എം എല്‍ എ . യു ആര്‍ പ്രദീപിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളെയും ഡി വൈ എഫ് ഐ നേതാവ് സഫ്ദര്‍ ഷെരീഫും പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് നേരത്തെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. കെ മുരളീധരന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ. പി സരിന്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ പട്ടികയിലുള്ളത്. ശക്തനായ സ്ഥാനാര്‍ത്ഥികളെ തന്നെ മത്സരരംഗത്തിറക്കാനാണ് ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലെ തീരുമാനം.

 

Latest