Connect with us

മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടു ദേവികുളം സബ് കളക്ടര്‍ നല്‍കിയ നോട്ടീസിനെതിരെ പ്രതികരണവുമായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.

മൂന്നാറില്‍ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാന്‍ നോക്കുന്നത്. ഇത് അനുവദിക്കില്ല. രാജേന്ദ്രന്റെ ജല്‍പ്പനങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത സി പി എമ്മിനില്ലെന്നും സിവി വര്‍ഗീസ് വ്യക്തമാക്കി. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മയാണ് മുന്‍ എം എല്‍ എ എസ് രാജേന്ദ്രനോട് വീടും സ്ഥലവും ഒരാഴ്ചക്കുള്ളില്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest