Kerala
മുഖ്യമന്ത്രിക്കൊപ്പം സിപിഎമ്മും; പി ശശിക്കെതിരെ പാര്‍ട്ടി അന്വേഷണമില്ല
എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു
തിരുവനന്തപുരം | പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണമില്ല. അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ പാര്‍ട്ടി അന്വേഷണം വേണ്ടെന്നാണ് സിപിഎം തീരുമാനം.ശശി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നുവെന്നും സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റ് വിലയിരുത്തി.
എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. നിലവില്‍ നടക്കുന്ന എല്ലാ അന്വേഷണവും അവസാനിച്ച് റിപോര്‍ട്ടുകള്‍ വന്നശേഷം നടപടി എടുക്കുന്നതിലേക്ക് കടക്കാമെന്നുമാണ് തീരുമാനം.
നേരത്തെ മാധ്യമങ്ങള്‍ വഴി പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ പിവി അന്‍വര്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയര്‍ത്തിയസമയത്തും അത്തരം നിലപാടിനോട് യോജിക്കാനാവില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. പി വി അന്‍വര്‍ എം എല്‍ എ സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് സര്‍ക്കാറിനേയും പാര്‍ട്ടിയേയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറി.
ഇതില്‍ നിന്നും അന്‍വര്‍ പിന്തിരിയണമെന്നുമാണ് പാര്‍ട്ടി അന്‍വറിനോട് ആവശ്യപ്പെട്ടത്.