Kerala
റെയില്‍വേ പാളത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ സി പി ഒ രക്ഷപ്പെടുത്തി
ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സി പിഒ നിശാദാണ് രക്ഷപ്പെടുത്തിയത്

ആലപ്പുഴ | റെയില്‍വേ പാളത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഇരുപതുകാരനെ പോലീസ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി. ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സി പിഒ നിശാദാണ് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.
ഹരിപ്പാട് അനാരിയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ജനശതാബ്ദി ട്രെയിനിന് മുമ്പിലാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ട്രെയിന്‍ തൊട്ടടുത്ത് എത്താറായപ്പോള്‍ ട്രാക്കില്‍ നിന്ന് സി പി ഒ നിശാദ് യുവാവിനെ സഹസികമായി പിടിച്ചുമാറ്റി. യുവാവിനെ രക്ഷിക്കുന്നതിനിടയില്‍ നിശാദിന്റെ കാലിനും മറ്റ് ശരീരഭാഗങ്ങള്‍ക്കും പരുക്കേറ്റു.
---- facebook comment plugin here -----