Connect with us

christiano ronaldo

മടങ്ങിവരവില്‍ തകര്‍ത്തടിച്ച് സി ആര്‍ 7

തന്റെ മുപ്പത്തിയാറാം വയസ്സിലും മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കും എന്നതിന്റെ പ്രകടനം കൂടിയായിരുന്നു ക്രിസ്റ്റാനോയുടെ ഭാഗത്ത് നിന്നും ഇന്നുണ്ടായത്

Published

|

Last Updated

ഓള്‍ഡ് ട്രഫോര്‍ഡ് | തിരിച്ചുവരവിലെ മിന്നും പ്രകടനത്തില്‍ രണ്ട് ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോയുടെ ബലത്തില്‍ ന്യൂ കാസിലിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മിന്നും ജയം. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയ റൊണാള്‍ഡോ ആദ്യ പകുതിയില്‍ തന്നെ യുണൈറ്റഡിന് വേണ്ടി ഗേള്‍വല കുലുക്കി. കളിയുടെ രണ്ടാം പകുതിയിലായിരുന്നു ക്രിസ്റ്റാനോയുടെ രണ്ടാം ഗോള്‍. ബ്രൂണോ ഫര്‍ണാണ്ടസും ലിന്‍ഗാര്‍ഡും ഓരോ ഗോളുകള്‍ വീതം നേടിയതോടെ 4-1 എന്ന വലിയ മാര്‍ജിനിലാണ് ന്യൂകാസിലിനെ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

അമ്പത്തിയാറാം മിനിറ്റില്‍ മാങ്കില്ലോ ആണ് ന്യൂ കാസിലിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിലും രണ്ടാം പകുതിയില്‍ അറുപത്തിരണ്ടാം മിനിറ്റിലുമാണ് ക്രിസ്റ്റാനോ ഗോള്‍ വര ഭേദിച്ചത്.

തന്റെ മുപ്പത്തിയാറാം വയസ്സിലും മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കും എന്നതിന്റെ പ്രകടനം കൂടിയായിരുന്നു ക്രിസ്റ്റാനോയുടെ ഭാഗത്ത് നിന്നും ഇന്നുണ്ടായത്.