Kerala
ഇടിച്ചിട്ട ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി;പന്തളത്ത് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം
കെ എസ് എഫ് ഇ യുടെ പന്തളം ശാഖയില്‍ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന് സ്‌കൂട്ടര്‍ എടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം
പന്തളം | ടോറസ് ലോറി ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കീരുകുഴി കുരിക്കാട്ടില്‍ വീട്ടില്‍ ജോയി തോമസിന്റെ ഭാര്യ ലാലി ജോയി (60) ആണ് മരിച്ചത്. പന്തളം നഗരസഭാ ഓഫിസിന് സമീപം ഇന്ന് രാവിലെ 11.30ന് ആയിരുന്നു അപകടം.
കെ എസ് എഫ് ഇ യുടെ പന്തളം ശാഖയില്‍ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന് സ്‌കൂട്ടര്‍ എടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം നടന്നത്. ടോറസിന്റെ പിന്‍ ചക്രം തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. പന്തളം പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.മ്യതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----