Education
ക്രിയേറ്റിവ ആര്‍ട്‌സ് ഫെസ്റ്റ് പ്രഖ്യാപിച്ചു
പ്രതീക്ഷ എന്ന പ്രമേയത്തില്‍ ഈ മാസം 17,18 തിയ്യതികളിലായി ആര്‍ട്‌സ് ഫെസ്റ്റ് നടക്കും
കൊയിലാണ്ടി | മര്‍കസ് ഖല്‍ഫാന്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ അന്നബഅ് സംഘടിപ്പിക്കുന്ന ഓഫ് ക്രിയേറ്റിവ ആര്‍ട്‌സ് ഫെസ്റ്റ് പ്രഖ്യാപിച്ചു.
പ്രതീക്ഷ എന്ന പ്രമേയത്തില്‍ ഈ മാസം 17,18 തിയ്യതികളിലായി നടക്കുന്ന ആര്‍ട്‌സ് ഫെസ്റ്റില്‍ 60 ഓളം മത്സര ഇനങ്ങളില്‍ 30 ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ ആര്‍ട്‌സ് ഫെസ്റ്റ് പ്രഖ്യാപനം നടത്തി. ഹാഫിള് ഷുഹൈബ് സഖാഫി അധ്യക്ഷത വഹിച്ചു. നാസര്‍ സഖാഫി സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു.
സ്റ്റുഡന്റ്‌സ് യൂണിയന്‍ സെക്രട്ടറി ഹാഫിള് ദില്‍ഷാദ് പ്രസിഡന്റ് ഹാഫിള് ജാബിര്‍ ട്രഷറര്‍ ഹാഫിള് ഹാമിദ്, സയ്യിദ് ഹുസൈന്‍ ബാഫഖി, സയ്യിദ് സൈന്‍ ബാഫഖി, സയ്യിദ് ഉസ്മാന്‍ ബാഫഖി എന്നിവര്‍ പങ്കെടുത്തു
---- facebook comment plugin here -----