Connect with us

kerala budget 2024

ബജറ്റിന്റെ വിശ്വാസ്യത ഇല്ലാതാക്കി; രാഷ്ട്രീയ പ്രഖ്യാപനങ്ങൾ മാത്രം: പ്രതിപക്ഷ നേതാവ്

ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയതെന്നും വി ഡി സതീശൻ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സർക്കാറിന്റെ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിൽ വിശ്വാസ്യതയില്ലെന്നും യഥാർഥ ധനസ്ഥിതി മറച്ചുവെച്ചാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. നികുതി നിർദേശങ്ങൾ പ്രായോഗികമല്ല. വാറ്റ് നികുതി പിരിക്കുന്നതിൽ സർക്കാർ പൂർണപരാജയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി ബജറ്റിന്റെ പവിത്രത കളഞ്ഞുകുളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ വിമർശിക്കാനുള്ള ഡോക്യുമെന്റാണോ ബജറ്റെന്ന് അദ്ദേഹം ചോദിച്ചു.

Latest