cricket world cup 2023
ക്രിക്കറ്റ് ലോകകപ്പിന് അഹമ്മദാബാദില്‍ തുടക്കം
ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം.
അഹമ്മദാബാദ് | ഐ സി സി ക്രിക്കറ്റ് ലോകകപ്പിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കം. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പുരോഗമിക്കുകയാണ്.
ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട്. മൈതാനത്ത് ഒരുക്കിയ പ്രത്യേക വേദിയിലേക്ക് ലോകകപ്പ് കിരീടം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ കൊണ്ടുവന്നതൊഴിച്ചാൽ പ്രത്യേകം ഉദ്ഘാടന പരിപാടികളുണ്ടായിരുന്നില്ല.
---- facebook comment plugin here -----