National
ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ഇല്ല
ഒക്‌ടോബർ അഞ്ചിനാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്.
കാൻഡി (ശ്രീലങ്ക) | ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ പ്രഖ്യാപിച്ചു. 15 താരങ്ങളാണ് ടിമിലുള്ളത്. ശ്രീലങ്കയിലെ കാൻഡിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അജിത് അഗാർക്കറിനൊപ്പം ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയും പങ്കെടുത്തു.
മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയുില്ല. സ്പിന്നര്‍മാരായ ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും പുറത്താണ്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. കെ.എല്‍ രാഹുലും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്.
ഒക്‌ടോബർ അഞ്ചിനാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് ഗ്രൗണ്ടിൽ ഒക്‌ടോബർ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ടീം ഇന്ത്യ:
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.