dileep case
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച്
തുടരന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി എന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് എ ഡി ജി പിയോട് വിചാരണക്കോടതി റിപ്പോര്‍ട്ട് തേടി.

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച്. ഇക്കാര്യത്തിൽ ആലുവ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. ജാമ്യ വ്യവസ്ഥകളെല്ലാം ദിലീപ് ലംഘിച്ചുവെന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് മുന്നിട്ടിറങ്ങിയെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. 2017 ല്‍ ഹൈക്കോടതിയാണ് നടന്‍ ദിലീപിന് നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നല്‍കിയത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, തുടരന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി എന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് എ ഡി ജി പിയോട് വിചാരണക്കോടതി റിപ്പോര്‍ട്ട് തേടി. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചു.