Saudi Arabia
സഊദിയില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞു: ആഭ്യന്തര മന്ത്രാലയം
സുരക്ഷാ സേവനങ്ങളില്‍ സുരക്ഷയും വിശ്വാസവും വര്‍ധിച്ചു.
റിയാദ് | സഊദിയില്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ സേവനങ്ങളില്‍ സുരക്ഷയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുകയും കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുകയും ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
‘സുരക്ഷാ സേവനങ്ങളിലെ ആത്മവിശ്വാസ നിലവാരം’ 99.77 ശതമാനം എന്ന യഥാര്‍ഥ മൂല്യം കൈവരിച്ചതോടെയാണ് ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിനുള്ളില്‍ രാജ്യത്തെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ തന്ത്രപരമായ സൂചകങ്ങളില്‍ ആഭ്യന്തര മന്ത്രാലയം മികച്ച ഫലങ്ങള്‍ കൈവരിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം സുരക്ഷാ, മാനുഷിക പ്രവര്‍ത്തന സംവിധാനത്തില്‍ എല്ലാ തലങ്ങളിലും മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍, വിദേശികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തുവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.