Connect with us

Kerala

ക്രിമിനല്‍ ഗൂഢാലോചന,വ്യാജരേഖ ചമക്കല്‍; ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐഎഎസ്

. ചീഫ് സെക്രട്ടറിക്ക് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് , കെ ഗോപാലകൃഷ്ണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യ വിമര്‍ശമുന്നയിച്ചതിന് നടപടി നേരിട്ട എന്‍ പ്രശാന്ത് ഐ എസ് എസ് മറ്റൊരു അസാധാരണ നീക്കവുമായി രംഗത്ത്. വിവിധ കുറ്റങ്ങള്‍ ആരോപിച്ച ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണിപ്പോള്‍ പ്രശാന്ത് ഐ എ എസ്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന , വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് , കെ ഗോപാലകൃഷ്ണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

 

അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സാമൂഹിക മാധ്യമത്തീലൂടെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു എന്‍ പ്രശാന്ത് ഐഎഎസ്.അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോര്‍ട്ടാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചത്.

എ ജയതിലക് ഐഎഎസിന്റെ ചിത്രം സഹിതമാണ് എന്‍ പ്രശാന്തിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലെ അധിക്ഷേപ പരാര്‍മശം നടത്തിയത്. തനിക്കെതിരെ പത്ര ത്തിന് വാര്‍ത്ത നല്‍കുന്നത് എ ജയതിലകാണെന്ന് എന്‍ പ്രശാന്ത് ആരോപിച്ചിരുന്നു.

 

Latest