Kerala
തിരുവനന്തപുരത്ത് ക്രിമിനല്‍ സംഘങ്ങള്‍ ഏറ്റ്മുട്ടി; അഞ്ച് പേര്‍ക്ക് കുത്തേറ്റു
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്

തിരുവനന്തപുരം | കടയ്ക്കാവൂര്‍ വിളയില്‍മൂലയില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് സംഘര്‍ഷത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു. കീഴാറ്റിങ്ങല്‍ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പ്രതികള്‍ക്കായി കടയ്ക്കാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----