Connect with us

National

ക്രിമിനല്‍ നിയമങ്ങള്‍ മാറുന്നു; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവയാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ക്രിമിനല്‍ നിയമങ്ങള്‍ മാറുന്നതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ  എന്നിവയാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍. കൊളോണിയല്‍ കാലത്ത് നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമം ( ഐ പി സി ), ക്രിമിനല്‍ നടപടി ചട്ടം ( സി ആര്‍ പി സി ), ഇന്ത്യന്‍ തെളിവ് നിയമം എന്നിവക്ക് പകരമായാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21 ന് പാര്‍ലമെന്റ് ഈ മൂന്ന് നിയമങ്ങളും പാസാക്കിയിരുന്നു. ഡിസംബര്‍ 25 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയില്‍ പുതിയ 20 കുറ്റങ്ങള്‍ ചേര്‍ക്കുകയും ഐ പി സി യില്‍ നിലവിലുണ്ടായിരുന്ന 19 വകുപ്പുകള്‍ ഇല്ലാതാക്കുകയും ചെയ്തു. 33 കുറ്റങ്ങളില്‍ തടവ്ശിക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

 

 

 

Latest