Kerala
കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി രൂക്ഷം; ശമ്പള വിതരണം മുടങ്ങി
കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം | ശമ്പള വിതരണം മുടങ്ങിയതോടെ കെ എസ് ആര്‍ ടി സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിലേക്ക്. പ്രതിദിന വരുമാനം പിന്നിട്ടിട്ടും ശമ്പളം നല്‍കാന്‍ കഴിയാത്തത് കെടുകാര്യസ്ഥതയെന്ന് ജീവനക്കാര്‍ പറയുന്നു.ഇതിനിടെ തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് ടിഡിഎഫ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. ധനവകുപ്പ് നിലവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം അനുവദിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.
അതേസമയം കെ എസ് ആര്‍ ടി സിയിലെ ശമ്പള പരിഷ്‌കരണം നേരിടാന്‍ യൂണിറ്റ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി മാനേജ്മെന്റ്. അവധികള്‍ ചീഫ് ഓഫീസ് നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചേ അനുവദിക്കാവൂ എന്ന് നിര്‍ദേശം. ലീവ് അനുവദിക്കുമ്പോള്‍ ഷെഡ്യൂള്‍ കാന്‍സലേഷന്‍ ഉണ്ടാകാതെ പകരം ക്രമീകരണം നടത്തണം. കൂടാതെ ജീവനക്കാരുടെ അഭാവമുണ്ടായാല്‍ തൊട്ടടുത്ത യൂണിറ്റുമായി ബന്ധപ്പെടണമെന്നും മാനേജ്മെന്റ് നിര്‍ദേശം നല്‍കി.