Ongoing News
ക്രിസ്റ്റ്യാനോ റൊണാള്ഡോ സൗദി അറേബ്യന് ക്ലബിൽ; കരാർ ഒപ്പിട്ടത് റെക്കോർഡ് തുകക്ക്
റൊണാള്ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് ക്ലബ് വിലയിരുത്തി.
റിയാദ് | പോര്ച്ചുഗീസ് സുപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ സൗദി അറേബ്യന് ക്ലബായ അല് നസറുമായി കരാറൊപ്പിട്ടു. ക്ലബ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര് പേജിലൂടെയാണ് വിവരം പങ്കുവച്ചത്. റൊണാള്ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് ക്ലബ് വിലയിരുത്തി.
റിക്കാർഡ് തുകയ്ക്കാണ് 37 കാരനായ റൊണാള്ഡോയെ ക്ലബ് സ്വന്തമാക്കിയത്.200 മില്യൻ യൂറോയുടെ (ഏകദേശം 1770 കോടി രൂപ) കരാറാണ് റൊണാൾഡോയ്ക്ക് ക്ലബ്ബുമായി ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. 2025 വരെ അൽ നസർ ടീമിനൊപ്പം റൊണാൾഡോ കളിക്കും.
വിവാദങ്ങളെ തുടർന്ന് മാഞ്ചസ്റ്റര് യുണൈറ്റഡുമായുള്ള കരാര് ലോകകപ്പ് മത്സരങ്ങൾക്കിടെ നവംബറിലാണ് റൊണാള്ഡോ അവസാനിപ്പിച്ചത്.