National
നടന്‍ സിദ്ദിഖിന് നിർണായക ദിനം; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലാണ് നടന്‍.
ന്യൂഡല്‍ഹി | ബലാത്സക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് നീട്ടണം എന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടതിനാലാണ് കഴിഞ്ഞ ആഴ്ച വാദം ഇന്നത്തേക്ക് മാറ്റിയത്.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തിന് നടന്‍റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലാണ് നടന്‍.
സര്‍ക്കാരിന് മറുപടിയുമായി സുപ്രീം കോടതിയില്‍ സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.യാഥാര്‍ത്ഥ്യങ്ങള്‍ അന്വേഷണം സംഘം വളച്ചൊടിച്ചു. പോലീസ് തനിക്ക് എതിരെ കള്ളക്കഥകള്‍ മെനയുകയാണെന്നും സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.