Connect with us

International

യു എസിന്റെ നിര്‍ണായക ഇന്റലിജന്‍സ് രേഖകള്‍ ചോര്‍ന്നു; രേഖകളിലുള്ളത് ഇസ്‌റാഈലിന്റെ ഇറാന്‍ ആക്രമണ പദ്ധതികള്‍

ഈമാസം 15, 16 തിയ്യതികള്‍ വച്ചുള്ള രണ്ട് രേഖകളാണ് ഇറാന്‍ അനുകൂല ഗ്രൂപ്പുകളുടെ ടെലഗ്രാം അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടത്.

Published

|

Last Updated

ടെഹ്‌റാന്‍ | നിര്‍ണായക വിവരങ്ങളടങ്ങിയ യു എസ് ഇന്റലിജന്‍സ് രേഖകള്‍ ചോര്‍ത്തിയതായി റിപോര്‍ട്ട്. ഇസ്‌റാഈലിന്റെ ഇറാനിനെതിരായ അക്രമണ നീക്കങ്ങളുടെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

നാഷണല്‍ ജിയോസ്പഷ്യല്‍-ഇന്റലിജന്‍സ് ഏജന്‍സി (എന്‍ ജി എ)യുടേതാണ് ചോര്‍ത്തിയ രേഖകള്‍. രഹസ്യങ്ങള്‍ ചോര്‍ത്താനായി യു എസ് ചാര ഉപഗ്രഹങ്ങള്‍ വിന്യസിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളതാണ് രേഖകള്‍.

ഈമാസം 15, 16 തിയ്യതികള്‍ വച്ചുള്ള രണ്ട് രേഖകളാണ് ഇറാന്‍ അനുകൂല ഗ്രൂപ്പുകളുടെ ടെലഗ്രാം അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടത്. ഇറാനെ ആക്രമിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇസ്‌റാഈല്‍ സേന പരിശീലനം നടത്തുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിലുണ്ട്.

‘ഇസ്‌റാഈല്‍: ഇറാനെ ആക്രമിക്കാന്‍ വ്യോമസേന നടത്തുന്ന ഒരുക്കങ്ങള്‍ തുടരുന്നു’ എന്ന തലക്കെട്ടിലുള്ളതാണ് ഇതിലൊരു രേഖ. ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കാനായി ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന പരിശീലനത്തിന്റെ വിവരങ്ങളും ഇതിലുണ്ട്. വ്യോമാക്രമണം, തിരച്ചില്‍-രക്ഷാ ദൗത്യങ്ങള്‍, മിസ്സൈല്‍ സംവിധാനങ്ങളുടെ വിന്യാസം എന്നിവയെല്ലാം ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

യുദ്ധോപകരണങ്ങളും മറ്റ് സൈനിക വസ്തുവകകളും തന്ത്രപ്രധാനമായ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനുള്ള നടപടികളാണ് രണ്ടാമത്തെ രേഖയിലുള്ളത്. ഒക്ടോബര്‍ ഒന്നിന് ഇസ്‌റാഈലിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥക്ക് തുടക്കമായത്.

---- facebook comment plugin here -----

Latest