Connect with us

Kerala

സി പി എം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ വിമര്‍ശം

പോലീസ് സ്റ്റേഷനുകളില്‍ ഇരകള്‍ക്ക് നീതി കിട്ടുന്നില്ല 

Published

|

Last Updated

തിരുവനന്തപുരം | സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശം. പോലീസ് സ്റ്റേഷനുകളില്‍ ഇരകള്‍ക്ക് നീതി കിട്ടുന്നില്ലെന്നും വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ പോകണമെന്നും വനിതാ പ്രതിനിധി തുറന്നടിച്ചു.

പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പോലും നീതി ലഭിക്കുന്നില്ല. പാര്‍ട്ടിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും വനിതാ പ്രതിനിധി വിമര്‍ശിച്ചു.

പാര്‍ട്ടിയുടെ പ്രധാന പദവികളിലേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ല. നിശ്ചിത പാര്‍ട്ടി പദവികളില്‍ സ്ത്രീകളെ പരിഗണിക്കണെമെന്ന സര്‍ക്കുലര്‍ ഇറക്കാനുള്ള ആര്‍ജവം പാര്‍ട്ടിക്കുണ്ടോ എന്ന ചോദ്യവും വനിതാ പ്രതിനിധി ഉന്നയിച്ചു.

Latest